ലൈംഗികാസക്തി കുറക്കുമെന്ന്; ബംഗാളിലെ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്

കൊൽക്കത്ത: പുരുഷന്മാരുടെ ലൈംഗികാസക്തി കുറക്കുമെന്നാരോപിച്ച് രണ്ട് ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. ബംഗാളിലെ കൂച്ച് ബെഹാറിലാണ് സംഭവം. കൂച്ച് ബെഹാർ നഗരസഭ ചെയർമാനും മുൻ മന്ത്രിയുമായ രവീന്ദ്രനാഥ് ഘോഷിന്റേതാണ് വിചിത്ര നടപടി. ബിരിയാണി കടകൾക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനാലാണ് കടകൾ അടച്ചുപൂട്ടിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

''ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്മാരിലെ ലൈംഗികാസക്തി കുറക്കുമെന്ന് നിരവധി ആളുകളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ലൈസൻസില്ലാതെ ബിരിയാണി വിൽക്കുന്നുണ്ട്. പരാതി ലഭിച്ചതോടെ ഇവിടെയെത്തി പരിശോധന നടത്തി. കടകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. അതിനാൽ കടകൾ പൂട്ടിച്ചു'', ഘോഷ് പറഞ്ഞു.

Tags:    
News Summary - It will reduce sex drive; Trinamool leader shut down biryani shops in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.