Posted On
date_range Updated On
date_range തമിഴ്നാട്ടിൽ രാഷ്ട്രീയനേതാവിെൻറ ബിനാമി അക്കൗണ്ടിൽ 246 കോടി രൂപ
ചെന്നൈ: നോട്ട് നിരോധനത്തെതുടർന്ന് തമിഴ്നാട്ടിൽ മുതിർന്ന രാഷ്ട്രീയ നേതാവിെൻറ ബിനാമി അക്കൗണ്ടിൽ ഒറ്റത്തവണ 246 കോടി രൂപ നിക്ഷേപിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നേതാവിെൻറ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവർഷം നവംബർ എട്ടിനും ഡിസംബർ 30നും ഇടയിലാണ് പണം നിക്ഷേപിച്ചത്. േനാട്ടു നിരോധനത്തെതുടർന്ന് 240 കോടി രൂപ നിക്ഷേപിക്കപ്പെട്ട 441 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഒരു വ്യക്തി 246 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്. നോട്ടുനിരോധനത്തെതുടർന്ന് നിക്ഷേപിക്കപ്പെട്ട ഏറ്റവും വലിയ തുകകളിൽ ഒന്നായി നേതാവിെൻറ ബിനാമി അക്കൗണ്ടിനെ ആദായനികുതി വകുപ്പ് കണക്കാക്കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം പിഴ ഫൈനും അടച്ച് രക്ഷപ്പെടാവുന്ന പദ്ധതി നേതാവ് അംഗീകരിച്ചതായി ആദായനികുതിവകുപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.