ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയപാര്‍ട്ടികളുടെ കൂട്ടത്തില്‍ ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും അധികം കാശ് കൈവശംവെക്കുന്ന പാര്‍ട്ടിയായി സി.പി.എം. 3.54 കോടി രൂപയാണ് സി.പി.എമ്മിന്‍െറ പക്കലുള്ള പണമായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചത്. എന്നാല്‍, മുഖ്യപാര്‍ട്ടികള്‍ ആയ ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും പക്കലുള്ളത് എത്രയാണെന്ന് പരസ്യപ്പെടുത്തിയിട്ടില്ല.
അതേസമയം, ബി.എസ്.പിക്ക് 26.59 ലക്ഷവും സി.പി.ഐക്ക് 88,468 രൂപയുമാണ് ഉള്ളത്. ആദായനികുതിയില്‍നിന്ന് ഒഴിവാകുന്നതിനുള്ള കാരണം വ്യക്തമാക്കി എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കലിന്‍െറ പശ്ചാത്തലവും കൂടി പരിഗണിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയും അവരുടെ കൈയിലുള്ള സമ്പാദ്യത്തെക്കുറിച്ച് വിശദമായ വിവരം നല്‍കിയിട്ടില്ളെന്നും ഏതാനും പാര്‍ട്ടികള്‍ ചില സൂചനകള്‍ മാത്രമാണ് നല്‍കിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ് ഇനിഷ്യേറ്റീവിന്‍െറ വെങ്കടേഷ് നായക് അറിയിച്ചു.
ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും റിപ്പോര്‍ട്ടുകള്‍ കമീഷന്‍െറ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടില്ളെന്നും ഒരുപക്ഷേ, അവര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുണ്ടാവില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.