ഇന്ത്യയുമായുള്ള സൗഹൃദം ഒളിച്ചുവെക്കാനുള്ളതല്ല –ഇസ്രായേല്‍ പ്രസിഡന്‍റ്

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഒളിച്ചുവെക്കേണ്ട സൗഹൃദമല്ളെന്നും ദീര്‍ഘനാളായി തുടരേണ്ടതാണെന്നും ഇസ്രായേല്‍ പ്രസിഡന്‍റ് റ്യൂവന്‍ റിവ്ലിന്‍. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് സര്‍വ പിന്തുണയുമേകുമെന്നും എട്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിയ റിവ്ലിന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്ത്യ-ഇസ്രായേല്‍ ബന്ധം വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിവ്ലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ചര്‍ച്ച നടത്തും. ഇന്ത്യയും ഇസ്രായേലും സഹകരിക്കുന്ന പദ്ധതികളും റിവ്ലിന്‍ സന്ദര്‍ശിക്കും. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന റിവ്ലിന്‍ ജൂതസമുദായ നേതാക്കളെയും കാണും. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇസ്രായേല്‍ പ്രസിഡന്‍റ് ഇന്ത്യയിലത്തെുന്നത്.

 

Tags:    
News Summary - Israel President arrives in Mumbai on 6-day visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.