കശ്മീർ ഫയൽസിനെതിരായ പരാമർശം; ഇസ്രായേലി സംവിധായകനെതിരെ പൊലീസിൽ പരാതി

ന്യൂഡൽഹി: വിവാദ ബോളിവുഡ് ചിത്രം ദ കശ്മീർ ഫയൽസിനെതിരായ പരാമർശത്തിൽ ഐ.എഫ്.എഫ്.ഐ ജൂറി ചെയർമാനും ഇസ്രായേലി സംവിധായകനുമായ നദവ് ലാപിഡിനെതിരെ പൊലീസിൽ പരാതി. കശ്മീരിൽ ഹിന്ദുക്കൾ നടത്തിയ ത്യാഗത്തെ അപമാനിക്കുന്നതാണ് നദവ് ലാപിഡിന്‍റെ പരാമർശമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതി നൽകിയത്. ലാപിഡിന്‍റെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

Full View

53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസിനെ ജൂറി തലവൻ നദവ് ലാപിഡ് രൂക്ഷമായി വിമർശിച്ചത്. ചിത്രത്തെ അപരിഷ്കൃതമെന്നും 'പ്രൊപ്പഗാൻഡ'യെന്നും വിശേഷിപ്പിച്ച അദ്ദേഹം ചിത്രം കണ്ട് ജൂറി അസ്വസ്ഥരായെന്നും കൂട്ടിച്ചേർത്തു. എന്നാൽ പരാമർശത്തിനെതിരെ ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡറടക്കം നിരവധിപേർ രംഗത്തെത്തി. ലാപിഡ് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാണ് കശ്മീരി ഫയൽസിന്‍റെ നിർമാതാവ് അശോക് പണ്ഡിറ്റ് ആരോപിച്ചത്.

സംഘ്പരിവാർ അജണ്ടകൾ ഒളിച്ചുകടത്തുന്നുവെന്ന് ആരോപണം നേരിട്ട 'ദ കശ്മീർ ഫയൽസ്' 2022 മാർച്ച് 11നാണ് പ്രദർശനത്തിനെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലയനമാണ് ചിത്രത്തിന്‍റെ പ്രമേയം. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിമയ്ക്ക് നികുതി ഇളവ് അടക്കം അനുവദിച്ചിരുന്നു. എന്നാൽ ചിത്രം ന്യൂനപക്ഷങ്ങളെ മോശമായി ചിത്രീകരിക്കുന്നവെന്ന വിമർശനം ഉയർന്നിരുന്നു.  

Tags:    
News Summary - Israel filmmaker Nadav Lapid calls 'Kashmir Files' 'vulgar', police case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.