കിൽത്താൻ ദ്വീപിലെ അറസ്റ്റിൽ പ്രതിഷേധിച്ച്​ കവരത്തിയിൽ ​േകാൺഗ്രസ്​ പ്രവർത്തകർ സംഘടിപ്പിച്ച ധർണ

കലക്​ടർക്കെതിരെ ​ദ്വീപ്​ നിവാസികളുടെ പ്രതിഷേധം തുടരുന്നു -VIDEO

കവരത്തി: പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങൾ ചാർത്തി തുറുങ്കിലടക്കാൻ ഒത്താശ ചെയ്യുന്ന കലക്​ടർ എസ്​. അസ്​കർ അലിക്കെതിരെ ലക്ഷദ്വീപ്​ ജനത പ്രതിഷേധം തുടരുന്നു. ദ്വീപുകളിൽ കലക്​ടറുടെ ജനദ്രോഹ നടപടികൾക്കും അസത്യപ്രചാരണങ്ങൾക്കുമെതിരെ രോഷം ഉയരുകയാണ്​. കിൽത്താൻ ദ്വീപിലെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച്​ കവരത്തിയിൽ ​േകാൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

'ഇവിടുത്തെ അഡ്​മിനിസ്ട്രേഷ​െന കൂട്ടുപിടിച്ച്​ കലക്​ടർ അസ്​കർ അലി നരനായാട്ട്​ നടത്തുകയാണ്​. പ്രതിഷേധിക്കുന്നവരെയൊക്കെ അറസ്റ്റ്​ ചെയ്​ത്​ തുറുങ്കിൽ അടക്കുന്നു. ഇവിടെ സമാധാനമാണ്​, ഐശ്വര്യമാണ്​, സുന്ദരമാണ്​ എന്നൊക്കെ കേരളക്കരയിൽ പോയിരുന്ന്​ വിളിച്ച്​ പറയുന്ന അസ്​കർ അലി, പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലുള്ള കരിനിയമങ്ങൾ ദ്വീപിൽ അടിച്ചേൽപിക്കുകയാണെന്ന്​ ​പ്രതിഷേധ പരിപാടി ഉദ്​ഘാടനം ചെയ്​ത കവരത്തി യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറും ദ്വീപ്​ പഞ്ചായത്ത്​ അംഗവുമായ നിഷാദ്​ പറഞ്ഞു.


ഇവിടുത്തെ ആളുകൾ കൊള്ളക്കാരും കള്ളക്കടത്തുകാരുമായതുകൊണ്ടാണ്​ ഇവിടെ ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതെന്നാണ്​ അവർ പറയുന്നത്​. അസ്​കർ അലിയെ ലക്ഷദ്വീപിൽനിന്ന്​ കെട്ടുകെട്ടിക്കണമെന്നാണ്​ ഞങ്ങളുടെ ആവശ്യം. കൊറോണയുടെ പേരിൽ ആരെയും പുറത്തിറങ്ങാൻ വിടാതെ, സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികൾ നശിപ്പിച്ചുകളഞ്ഞു.

40-45 ദിവസം അടച്ചുപൂട്ടിയിട്ട്​ സാധാരണക്കാരന്‍റെ വീട്ടിൽ ഒരുപിടി അരി പോലും എത്തിക്കാൻ ഇൗ കലക്​ടർക്ക്​ സമയമുണ്ടായില്ല. ലക്ഷദ്വീപുകാർക്ക്​ നാണക്കേടാണ്​ ഇങ്ങനെ​െയാരു കലക്​ടർ. പ്രതിഷേധിക്കാൻ പോലും അവസരം നൽകാതെ ലക്ഷദ്വീപ്​ ജനതയെ അടിച്ചമർത്തുന്ന കലക്​ടർക്കെതിരെയാണ്​ പ്രതിരോധം ഉയരേണ്ടതെന്നും നിഷാദ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Lakshadweep Continue To Protest Against Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.