ഇസ്‍ലാം ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതം; മോദിയും ഭാഗവതും ജീവിക്കുന്നതു പോലെ മുസ്‍ലിംകൾക്കും ഇവിടെ കഴിയാം -ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ്

 ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതമാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തലവൻ മഹമൂദ് മദനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആർ.എസ്എസ് മേധാവി മോഹൻ ഭാഗവതിന്റെയും പോലെ തന്നെ ഇന്ത്യയും തന്നെപ്പോലുള്ളവരുടെതാണെന്നും മഹമൂദ് മദനി പറയുകയുണ്ടായി. സംഘടനയുടെ 34ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

​''ഇന്ത്യ നമ്മുടെ രാജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോഹൻ ഭാഗവദിനെയും പോലെ നമുക്കും ഇവിടെ ജീവിക്കാൻ അർഹതയുണ്ട്. മഹ്മൂദ് അവരെക്കാൾ ഒരിഞ്ചും മുന്നിലല്ല, അതുപോലെ അവർ മഹ്മൂദിനെക്കാൾ ഒരു ഇഞ്ചും മുന്നിലല്ല''-എന്നായിരുന്നു ജംഇയ്യത്ത് നേതാവിന്റെ പരാമർശം.

ഇന്ത്യയാണ് മുസ്‍ലിംകളുടെ ആദ്യ ജൻമഭൂമി. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്ന മതമാണ് ഇസ്‍ലാം എന്ന വാദം തീർത്തും തെറ്റാണ്. ഹിന്ദി സംസാരിക്കുന്ന മുസ്‍ലിംകൾക്ക് ഏറ്റവും നല്ല രാജ്യമാണ് ഇന്ത്യയെന്നും മദനി പറഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന ഇസ്‍ലാമോഫോബിയയിലും വിദ്വേഷ പ്രചാരണത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Islam oldest religion says Jamiat chief’s remarks spark row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.