അഹ്മദാബാദ്: 2004ലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിലെ പ്രതികളായ മുൻ പൊലീസ് ഒാഫിസർമാരെ കുറ്റമുക്തരാക്കാനുള്ള അപേക്ഷക്കെതിരെ ഇശ്റത് ജഹാെൻറ മാതാവ് ഷമീമ കൗസർ പ്രത്യേക സി.ബി.െഎ കോടതിയിൽ ഹരജി നൽകി. ഗുജറാത്ത് പൊലീസ് ഇശ്റത് ജഹാനെയും മറ്റു മൂന്നു പേരെയും വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്നുവെന്നാണ് കേസ്.
റിട്ട. പൊലീസ് ഒാഫിസർമാരായ ഡി.ജി. വൻസാര, എൻ.കെ. അമിൻ എന്നിവർ കേസിൽനിന്ന് വിടുതൽ നേടാൻ നൽകിയ ഹരജി ചോദ്യംചെയ്ത ഷമീമ കൗസറിെൻറ അഭിഭാഷകൻ പി.െഎ. പർവേശ് രണ്ടു പേർക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് വാദിച്ചു. ഇൗ സാഹചര്യത്തിൽ പ്രതികൾ നൽകിയ ഹരജിയിൽ ഉത്തരവിറക്കുന്നത് മാറ്റിവെച്ചു. കൂടുതൽ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ഇശ്റത് ജഹാൻ, ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഹാൻ ജോഹർ എന്നിവരെ 2004 ജൂൺ 15ന് അഹ്മദാബാദിന് സമീപമാണ് പൊലീസ് വെടിവെച്ചുകൊന്നത്. ഭീകരസംഘടനാ ബന്ധമുള്ള ഇവർ അന്നെത്ത മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ടു എന്നാരോപിച്ചാണ് പൊലീസ് സംഘം കൊല നടത്തിയത്. സി.ബി.െഎ അന്വേഷിച്ച കേസിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.