സുശാന്തിൻെറ മരണത്തിന്​ ഇത്രക്ക്​ പ്രസക്തിയുണ്ടോ?- മാർകണ്ഡേയ കട്​ജു

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്ങിൻെറ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും ചുരുളഴിഞ്ഞിട്ടില്ല. അന്വേഷണങ്ങൾ പുരോഗമിച്ച്​ കൊണ്ടിരിക്കെ നിരവധി മാധ്യമങ്ങൾ ഇന്നും വിഷയം അന്തിചർച്ചക്ക്​ എടുക്കുകയാണ്​. എന്നാൽ സുശാന്തിൻെറ മരണത്തിന്​ ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന്​ ചോദ്യമുയർത്തുകയാണ്​ മുൻ സുപ്രീം കോടതി ജഡ്​ജി മാർകണ്ഡേയ കട്​ജു.

മാർച്ച്​ മാസം മുതൽ രാജ്യത്ത്​ 20 ദശലക്ഷത്തിലധികം ആളുകൾക്ക്​ ജോലി നഷ്​ടമായി എന്നാൽ ആരും തന്നെ അതിനെ കുറിച്ച്​ പറഞ്ഞ്​ കാണുന്നി​ല്ലെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കട്​ജുവിൻെറ ട്വീറ്റിന്​ താഴെ നിരവധി പേർ സമാനമായ അഭിപ്രായ പ്രകടനം രേഖപ്പെടുത്തി.

സുശാന്ത്​ സിങ്ങുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അതിപ്രസരം സംബന്ധിച്ച്​ കട്​ജു നേരത്തെയും രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

രാവും പകലും സുശാന്ത്​ സിങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ കേട്ട്​ തൻെറ ചെവി തളർന്നിരിക്കുകയാണ്​. പട്ടിണി, തൊഴിലില്ലായ്​മ, ദാരിദ്രം, വിലക്കയറ്റം , അഴിമതി ഇവയൊന്നുമല്ല രാജ്യത്തിൻെറ പ്രധാന പ്രശ്​നം അത്​ സുശാന്ത്​ സിങ്​ രജ്​പുത്താണ്​ എന്നായിരുന്നു കട്​ജു പറഞ്ഞത്​. എന്നാൽ ഇതിനെതിരെ സുശാന്തിൻെറ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

ജൂൺ 14നായിരുന്നു സുശാന്തിനെ മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ മരിച്ചതായി കണ്ടെത്തിയത്​. കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയാണ് മരണത്തിന് ഉത്തരവാദിയെന്നും കേസ്​ സി.ബി.​െഎ ഏറ്റെടുക്കണമെന്നും നട​െൻറ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സി.ബി.​െഎ അന്വേഷണം പുരോഗമിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.