ദീപാവലി തിരക്കിനിടയിൽ യാത്രക്കാരെ വലച്ച് ഐ.ആർ.ടി.സി; വെബ്സൈറ്റ് പ്രവർത്തന രഹിതമായി

ന്യൂഡൽഹി: ദീപാവലി ഉൾപ്പെടെ അവധി ദിവസത്തോടനുബന്ധിച്ച് തിരക്കു പിടിച്ച് ബുക്കിങ് നടക്കുന്നതിനിടയിൽ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഐ.ആര്‍.ടി.സി വെബ്സൈറ്റ് തകരാറിലായി. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് സെർവർ താൽക്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്.

തൽക്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ സൈറ്റ് പ്രവർത്തന രഹിതമായെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിൽ എറർ മെസേജിന്‍റെ സ്ക്രീൻ ഷോട്ടുകൾ ആളുകൾ പങ്കു വെച്ചു.

യൂസർമാരുടെയും ബുക്കിങ്ങുകളുടെയും എണ്ണം കൂടിയതാണ് സൈറ്റ് തകരാറിലാകാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് നാട്  പിടിക്കാൻ ശ്രമിക്കുന്നവർക്ക് സെർവർ തകരാർ ഇരുട്ടടിയായി. രാവിലെ മുതലാണ് സൈറ്റ് തകരാർ കാണിച്ചു തുടങ്ങിയത്.

Tags:    
News Summary - IRTC website went down, disrupting commuters during Diwali rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.