ഗോവയിൽ ​െഎറിഷ്​ യുവതി കൊല്ലപ്പെട്ട സംഭവം: ഒരാൾ പിടിയിൽ

പനാജി: സൗത്ത്​ ഗോവയിൽ ഹോളി ആഘോഷിക്കാനെത്തിയ ​വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. യുവതിയോടൊപ്പം ആഘോഷത്തിൽ പ​െങ്കടുത്ത വികാസ്​ ഭഗത്​ എന്ന ഗോവ സ്വദേശിയാണ്​ അറസ്​റ്റിലായത്​.

ചൊവ്വാഴ്​ച രാവിലെ​ ​െഎറിഷ്​ വംശജയായ 25 കാരിയെ ദേവബാഗ്​ ഗ്രാമത്തിലെ  ബീച്ചിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പൂർണമായും നഗ്നമാക്കപ്പെട്ടിരുന്നു. മുഖത്തും തലക്കുപിന്നിലും മുറിവേറ്റ്​ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടോയെന്നത്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നാലോ വ്യക്തമാകൂയെന്ന്​  അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

നോർത്ത്​ഗോവയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവതി ഹോളി ആഘോഷിക്കുന്നതിനാണ്​ ​സൗത്ത്​ ഗോവയിലെത്തിയത്​.

2008 ൽ ഗോവയിലെ ബീച്ചിൽ ബ്രിട്ടീഷ്​ വംശജയായ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.

 

Tags:    
News Summary - Irish woman found dead in Goa, one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.