ഡൽഹി: ഉത്സവ സീസണിൽ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ഉപയോക്താക്കൾ ഛഠ് പൂജക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ശനിയാഴ്ച ഇന്ത്യൻ റെയിൽവേയുടെ (ഐ.ആർ.സി.ടി.സി) വെബ്സൈറ്റ് വീണ്ടും പ്രവർത്തനരഹിതമായി. ഉത്സവ സീസണിൽ ഒരു ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് വെബ്സൈറ്റ് പ്രവർത്തനം നിർത്തുന്നത്.
പല ഉപയോക്താക്കളും വെബ്‌സൈറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ, ‘ഈ സൈറ്റ് നിലവിൽ ലഭ്യമല്ല. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക’എന്ന സന്ദേശം കണ്ടതായി റിപ്പോർട്ട് ചെയ്തു. ചില ഉപയോക്താക്കൾ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു, പക്ഷേ സർവർ തകരാർ കാരണം ആ ശ്രമവും വിഫലമായി.
ട്രാക്കിങ് പോർട്ടലായ ഡൗൺഡിറ്റക്ടർ അനുസരിച്ച്, ശനിയാഴ്ച രാവിലെ 10:07 ഓടെ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിൽ 180-ലധികം പരാതികൾ രജിസ്റ്റർ ചെയ്തു. ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഐ.ആർ.സി.ടി.സിയെയും ടാഗ് ചെയ്ത ഒരു ഉപയോക്താവ്, "@RailMinIndia, @IRCTCofficial - ടിക്കറ്റ് ബുക്കിങ് സമയത്ത് വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ്. ദയവായി എന്തെങ്കിലും ചെയ്യൂ എന്ന പരാതിക്ക് ഐആർസിടിസി മറുപടി നൽകി, "സർ, ദയവായി https://equery.irctc.co.in/irctc_equery/ എന്ന വിലാസത്തിൽ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിക്കുക.
ദീപാവലിക്ക് തൊട്ടുമുമ്പ് ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിൽ സമാനമായ ഒരു പ്രശ്നം നേരിട്ടിരുന്നു പിന്നീട് വെബ്‌സൈറ്റ് സാധാരണ നിലയിലായെങ്കിലും, ഛഠ് പൂജ സമയത്ത് വെബ്‌സൈറ്റ് വീണ്ടും പ്രവർത്തനരഹിതമായതിനാൽ യാത്രക്കാർ ക്ഷുഭിതരാണ്. സർവറിലെ ഉയർന്ന ട്രാഫിക് ലോഡാണ് സർവർ തകരാറിലാവാൻ കാരണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.