െഎ.ആർ.സി.ടി.സി അഴിമതി: ലാലുവി​െൻറ ഭാര്യക്കും മകനും ജാമ്യം

ന്യൂഡൽഹി: ​െഎ.ആർ.സി.ടി.സി അഴിമതി കേസുമായി ബന്ധപ്പെട്ട്​ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവി​​​​െൻറ ഭാര്യ റായ്​ബറി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ്​ കോടതിയാണ്​ ഇരുവർക്കും ജാമ്യം അനുവദിച്ചത്​. ​െഎ.ആർ.സി.ടി.സി ഹോട്ടലുകൾ സ്വകാര്യ സ്ഥാപനത്തിന്​ അനുവദിച്ചതുമായി ബന്ധപ്പെട്ട്​ അഴിതി കേസിലാണ്​ ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്​.

ഇരുവരുടെയും ജാമ്യാപേക്ഷ​യെ കോടതിയിൽ സി.ബി.​െഎ എതിർത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇരുവർക്കും ജാമ്യം നൽകരുതെന്നായിരുന്നു സി.ബി.​െഎ നിലപാട്​. കേസ്​ നവംബർ 19ന്​ വീണ്ടും പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ ലാലു പ്രസാദ്​ യാദവ്​ വീഡിയോ കോൺഫറൻസിലുടെയാണ്​ കോടതി നടപടികളിൽ പ​െങ്കടുത്തത്​.

നേരത്തെ ലാലു പ്രസാദ്​ യാദവ്​, റായ്​ബറി ദേവി, തേജസ്വി യാദവ്​, മുൻമന്ത്രി പ്രേമചന്ദ്ര ഗുപ്​ത അദ്ദേഹത്തി​​​​െൻറ ഭാര്യ സരള ​​മുൻ െഎ.ആർ.ടി.സി മാനേജിങ്​ ഡയറക്​ടർ ബി.കെ അഗർവാൾ എന്നിവർക്കെതി​െര കുറ്റം ചുമത്താനുള്ള തെളിവുകൾ കൈവശമുണ്ടെന്ന്​ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ അറിയിച്ചിരുന്നു. ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ ചുമത്തിയാണ്​ ലാലുവിനും കുടുംബത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്​. ഇവർക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന്​ സി.ബി.​െഎയും വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - IRCTC scam: Rabri Devi Got bail-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.