Posted On
date_range Updated On
date_range സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന്; ചിദംബരത്തിന് ജാമ്യം നിഷേധിച്ചു
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത ്രിയുമായ പി. ചിദംബരത്തിന് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. ചിദംബരം സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുരേഷ് കെയ്ത്ത് ജാമ്യം നൽകാൻ വിസമ്മതിച്ചത്.
ആഗസ്റ്റ് 21നാണ് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നു മുതൽ തിഹാർ ജയിലിലായ ചിദംബരം ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാതെ ഹൈകോടതിയിൽ എത്തുകയായിരുന്നു. 2017ലാണ് സി.ബി.ഐ ചിദംബരത്തിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.