ഐ.എൻ.ടി.യു.സി ഭിന്നത തീർക്കാൻ സമിതി; കെ. മുരളീധരൻ അംഗം

ന്യൂഡൽഹി: ഐ.എൻ.ടി.യു.സിയിലെ വിഭാഗീയതക്ക് പരിഹാരം കാണാൻ അഞ്ചംഗ ഏകോപന സമിതി രൂപവത്കരിച്ച് കോൺഗ്രസ്. താരിഖ് അൻവർ കൺവീനറായ സമിതിയിൽ കെ. മുരളീധരൻ എം.പിയും അംഗമാണ്.

ഹരീഷ് റാവത്ത്, രാജ്മണി പട്ടേൽ, ഉദിത് രാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ജി. സഞ്ജീവ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.ടി.യു.സിയെയാണ് ഔദ്യോഗിക വിഭാഗമായി കോൺഗ്രസ് അംഗീകരിക്കുന്നത്.

സി.എസ്. ദുബെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തോട് അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കാനും വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കാനും അഭ്യർഥിച്ചിരുന്നു. എത്രയും പെട്ടെന്ന് ഐ.എൻ.ടി.യു.സിയിൽ തെരഞ്ഞെടുപ്പു നടത്താനും നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - INTUC Dispute Settlement Committee; K. Muralidharan Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.