മുംബൈ: രാജ്യത്തെ വ്യാജ കമ്പനികളിൽ എൻഫോഴ്സ്മെൻറ ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇൻറർപോൾ എജൻറിെൻറ വ്യാജ െഎ.ഡി കാർഡ് കണ്ടെത്തി. കള്ളപണം കണ്ടെത്തുന്നതിനായാണ് രാജ്യവ്യാപകമായി എൻഫോഴസ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്രാജ്യത്തെ 110 സ്ഥലങ്ങളിലായി 500 കമ്പനികളിലാണ് ശനിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ചേതൻ ഷാ എന്നയാളുടെ പേരിലുള്ള വ്യാജ െഎ.ഡി കാർഡാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക സംഘത്തിൽ പ്രവർത്തിക്കുന്ന ആളാണ് ചേതൻ ഷാ. െഎ.ഡി കാർഡിൽ ഇൻറലിജൻസിെൻറ ഒപ്പും സീലും രേഖപ്പെടുത്തിയുണ്ട്.
വ്യാപകമായി ക്രമക്കേടുകളാണ് ഇത്തരം കമ്പനികളിൽ നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കമ്പനികൾ പിടിച്ചെടുത്ത വ്യാജ െഎ.ഡി കാർഡുകൾ ഉൾപ്പടെയുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.