ഡൽഹിയിൽ വൻ മയക്കുമരുന്ന്​ വേട്ട; ഒമ്പതംഗ സംഘം പിടിയിൽ

ന്യൂഡൽഹി: അന്താരാഷ്​ട്ര ബന്ധങ്ങളുള്ള ഒമ്പതംഗ മയക്കുമരു​ന്ന്​ കടത്ത്​ സംഘത്തെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ ഡൽഹിയിൽ പിടികൂടി. ഇവരുടെ ഇന്ത്യയിലെയും വിദേശത്തെയും താവളങ്ങളിൽ നിന്ന്​ 1300 കോടിയുടെ മയക്കുമരുന്ന്​ പിടിച്ചെടുത്തതായി നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അധികൃതരെ ഉദ്ധരിച്ച്​ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്​തു. ഇ

ന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടകളിലൊന്നാണിത്​. വെള്ളിയാഴ്​ച ഇവരിൽ നിന്ന്​ 20 കിലോ ​െകാക്കെയ്​ൻ പിടിച്ചെടുത്തിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സംഘത്തിൻെറ അന്താരാഷ്​ട്ര ബന്ധങ്ങൾ വെളിപ്പെടുന്നതും കൂടുതൽ മയക്കുമരുന്ന്​ കണ്ടെത്തുന്നതും. ഡൽഹി, പഞ്ചാബ്​, ഉത്തരാഖണ്ഡ്​, മഹാരാഷ്​ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്​ സംഘം പ്രവർത്തിച്ചിരുന്നത്​.

അമേരിക്ക, ആസ്​ത്രേലിയ,കാനഡ, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളുമായി സംഘത്തിന്​ ബന്ധമുണ്ടായിരുന്നെന്നും കണ്ടെത്തി. മയക്കുമരുന്ന്​ വിറ്റഴിക്കാനും കടത്താനുമുള്ള കേന്ദ്രമായിട്ടാണ്​ സംഘം ഇന്ത്യയെ ഉപയോഗിച്ചിരുന്നത്​. അഞ്ച്​ ഇന്ത്യക്കാർ, ഒരു അമേരിക്കൻ, ഒരു ഇന്തോനേഷ്യക്കാരൻ, രണ്ട്​ നൈജീരിയക്കാർ എന്നിവരാണ്​ സംഘത്തിലുള്ളത്​. ഇന്ത്യയിൽ പിടികൂടിയ മയക്കുമരുന്നിന്​ മാത്രം അന്താരാഷ്​ട്ര വിപണിയിൽ 100 കോടി മതിപ്പുണ്ട്​. ആസ്​ത്രേലിയയിൽ നിന്ന്​ 55 കിലോ കൊക്കെയ്​നും 200 കിലോ മെതാംഫെറ്റാമൈനുമാണ്​ പിടിച്ചെടുത്തതെന്ന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അധികൃതർ അറിയിച്ചു.

Tags:    
News Summary - International Drug Cartel Worth Rs 1,300 Crore Seized In Delhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.