ജാതിമാറി സൗഹൃദം: ഒമ്പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച്​ െകാന്നു

ബം​ഗ​ളൂ​രു: ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്​ കൊ​ന്ന് ചാ​ക്കി​ൽ​കെ​ട്ടി പു​ഴ​യി​ലെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മാ​വ​നെ​യും ര​ണ്ടു​സു​ഹൃ​ത്തു​ക്ക​ളെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് (14) കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം പു​ഴ​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ക്കു​മ്പോ​ൾ ജ​ന​നേ​ന്ദ്രി​യ​വും മൂ​ക്കും മു​റി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ മ​ഹേ​ഷി​നെ കൂ​ട്ടി​കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി മ​ഹേ​ഷ് കൂ​ട്ടു​കൂ​ടു​ന്ന​ത്. എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​യെ കാ​ണ​രു​തെ​ന്ന് മാ​താ​വ് താ​ക്കീ​ത് ചെ​യ്തു. എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​ക്ക് മ​ഹേ​ഷ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. അ​മ്മാ​വ​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ഹേ​ഷി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് പൊ​ലീ​സിെൻറ നി​ഗ​മ​നം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.