ബംഗളൂരു: ഇതര മതത്തിലെ െപൺകുട്ടിയെ പ്രണയിച്ചതിെൻറ പേരിൽ കർണാടകയിൽ മുസ്ലിം യുവാവിെന കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി. സംഭവത്തിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാംസേന പ്രവർത്തകരായ പുന്ദലിക് മഹാരാജ്, ബിർജെ എന്നിവർക്കും പെൺകുട്ടിയുടെ പിതാവിനുമെതിരെ പൊലീസ് കേസെടുത്തു. ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയിൽവേ ട്രാക്കിലാണ് അർബാസ് അഫ്താബ് മുല്ല (24) എന്ന യുവാവിെൻറ മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബെളഗാവി ജില്ല പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊല നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ശ്രീരാംസേന പ്രവർത്തകർ ചർച്ചയെന്ന പേരിൽ ഭീഷണിപ്പെടുത്തിയിരുെന്നന്നും പണം ആവശ്യപ്പെട്ടെന്നും അർബാസിെൻറ മാതാവ് നസീം ൈശഖ് പറഞ്ഞു. ബെളഗാവിയിലെ ഖാനാപുരിൽ താമസിക്കുന്ന സർബാസ് കാർ ഡീലറാണ്. വീടിനു സമീപത്തുള്ള ഹിന്ദു പെൺകുട്ടിയുമായി മൂന്നു വർഷം മുമ്പാണ് പ്രണയത്തിലാകുന്നത്. ഇരു കുടുംബങ്ങളും പ്രണയത്തെ എതിർത്തെങ്കിലും ഇരുവരും ഉറച്ചുനിന്നു. ഭീഷണി ഭയന്ന് ഖാനാപുരിൽനിന്ന് ബെളഗാവിയിലെ അസംനഗറിലേക്ക് അർബാസും കുടുംബവും താമസം മാറിയിരുന്നു.
െപൺകുട്ടിയുടെ പിതാവും പുന്ദലിക് മഹാരാജും ബിർജെയും ഉൾപ്പെട്ട സംഘം വധഭീഷണി മുഴക്കിയിരുന്നുവെന്നും ഇവരാണ് കൊലക്കു പിന്നിലെന്നും മാതാവ് പറയുന്നു. കഴിഞ്ഞ മാസം 28നാണ് അർബാസിെൻറ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.