മുത്തലാഖിനെതിരായ പരാതിക്കാരി ശയറ ബാനുവിന്​ ഉത്തരാഖണ്ഡിൽ മന്ത്രിതുല്യ പദവി

ന്യൂഡൽഹി: മുത്തലാഖിനെതിരെ നിയമപ്പോരാട്ടം നടത്തിയ ശയറ ബാനുവിന്​ ഉത്തരാഖണ്ഡ്​ സർക്കാറിൽ മന്ത്രി തുല്യപദവി. പത്തുദിവസം മുമ്പാണ്​​ ബാനു ബി​.ജെ.പിയിൽ ചേർന്നത്​.

സംസ്ഥാന വനിത കമീഷ​െൻറ മൂന്ന്​ ഉപാധ്യക്ഷൻമാരിൽ ഒരാളായാണ്​ ബാനുവിനെ നിയമിച്ചത്​. സഹമന്ത്രിക്ക്​ തുല്യമായ പദവിയാണിത്​.

തന്നെ ഭർത്താവ്​ സ്​പീഡ്​പോസ്​റ്റിലൂടെ കത്തയച്ച്​ വിവാഹമോചനം നടത്തിയെന്നാരോപിച്ച്​ 2014ലാണ്​ ബാനു സുപ്രീം കോടതിയെ സമീപിച്ചത്​.

മുത്തലാഖ്​ കേസിൽ സുപ്രീംകോടതി വിധി വന്നതിന്​ പിന്നാലെ മുസ്​ലിംസ്​ത്രീകൾക്ക്​ തലയുയർത്തി നടക്കാമെന്ന്​ ശയറാ ബാനു പ്രതികരിച്ചിരുന്നു. ഈ മാസം ബി.ജെ.പിയിൽ ചേർന്ന ബാനു മുസ്​ലിം സ്​ത്രീകളോടുള്ള ബി.ജെ.പിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്​ടയായാണ്​ താൻ പാർടിയിൽ ചേരുന്നതെന്ന്​ പ്രതികരിച്ചിരുന്നു .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.