തീവ്രവാദത്തെ​ താലിബാൻ പ്രോത്സാഹിപ്പിച്ചാൽ അതേനാണയത്തിൽ തിരിച്ചടി -സംയുക്​ത സൈനിക മേധാവി

ന്യൂഡൽഹി: താലിബാന്‍റെ ഭാഗത്ത്​ നിന്നും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന്​ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന്​ സൈന്യം പ്രയോഗിക്കുന്ന അതേരീതികൾ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്​ഗാനിസ്​താനിൽ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയിൽ തന്നെ നേരിടും. ഇന്തോ-പസഫിക് ​& അഫ്​ഗാൻ സാഹചര്യം എന്നിവ ഒരേ രീതിയിൽ നോക്കി കാണാനാവില്ല. അത്​ രണ്ടും വ്യത്യസ്​ത പ്രശ്​നങ്ങളാണ്​. ഇത്​ രണ്ടും​ രാജ്യത്തിന്‍റെ സുരക്ഷക്ക്​ ഭീഷണിയാണ്​. എങ്കിലും സമാന്തരമായി പോകുന്ന രേഖകളാണ്​ ഈ രണ്ട്​ പ്രശ്​നങ്ങളെന്നും അവ ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായാണ്​ താലിബാൻ വിഷയത്തിൽ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ പ്രസ്​താവന നടത്തുന്നത്​. അഫ്​ഗാനിസ്​താനിൽ ഇന്ത്യക്ക്​ വലിയ രീതിയിൽ നിക്ഷേപമുണ്ട്​. താലിബാൻ അധികാരം പിടിച്ചതിന്​ പിന്നാലെ അഫ്​ഗാനിലുള്ള ഇന്ത്യൻ പൗരൻമാരെ വ്യോമസേന വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു. 

Tags:    
News Summary - Inputs to fight global war on terrorism are welcome: CDS Bipin Rawat on Taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.