ഇന്ദ്രാണി മുഖർജി ആശുപത്രി വിട്ടു

മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ​എ.എൻ.എക്സ് മീഡിയ മുൻ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖർജിയെ അസുഖം ഭേദമായതിനെ തുടർന്ന്​ ഡിസ്​ചാർജ്​ ചെയ്​തു​. കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അമിത അളവിൽ മരുന്ന്​ കഴിച്ചതിനെ തുടർന്ന്​ ഇവരെ നേരത്തെയും ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതുകഴിഞ്ഞ്​ രണ്ട്​ മാസങ്ങൾക്ക്​ ശേഷമാണ്​ നെഞ്ച്​ വേദന കാരണം വീണ്ടും ആശുപത്രിയിലേക്ക്​ കൊണ്ടുവന്നത്​​.

2012 ഏപ്രിൽ​ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി​ 2015ലാണ്​ വെളിപ്പെടുന്നത്​. തുടർന്ന്​ ഇന്ദ്രാണി അറസ്​റ്റിലാവുകയായിരുന്നു. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ്​ ഷീന എന്ന വിവരവും ​അവർ കൊല ചെയ്യപ്പെട്ട ശേഷമാണ്​ പുറത്തുവരുന്നത്​. അതുവരെ ഷീനയെ ത​​​​​​​​​െൻറ സഹോദരി എന്ന നിലയിലാണ്​ ഇന്ദ്രാണി മറ്റുള്ളവർക്ക്​ പരിചയപ്പെടുത്തിയിരുന്നത്​​. ആദ്യം മുംബൈ പൊലീസ്​ അന്വേഷിച്ച കേസ്​ പിന്നീട്​ സി.ബി.െഎ ഏറ്റെടുത്തതോടെ ഭർത്താവ് പീറ്റർ മുഖർജിയും അറസ്​റ്റിലായി.

Tags:    
News Summary - Indrani Mukerjea discharged from JJ Hospital-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.