ജയിലിൽ സംഘർഷം: ഇന്ദ്രാണി മുഖർജിയുൾപ്പെടെ 200 തടവുകാർക്കെതിരെ കേസ്​

മുംബൈ: സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന് മുംബൈ ബൈക്കുള ജയിലില്‍ നടന്ന സംഘർഷത്തിൽ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.

ജയില്‍ സംഘർഷമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്. 45കാരിയായ മഞ്​ജുര ഷെട്ടിയെ ജയില്‍ അധികൃതര്‍ മർദിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ജയിലില്‍ മറ്റ് തടവുകാര്‍ പ്രതിഷേധം ആരംഭിച്ചത്.
വെള്ളിയാഴ്​ച രാത്രിയാണ്​ തടവുകാരിയായ മഞജുര ജെ.ജെ ആശുപത്രിയിൽ മരിച്ചത്​. ശനിയാഴ്​ച രാവിലെ 200 ഒാളം തടവുകാർ സംഘടിച്ച്​ ​ജയിലി​​​െൻറ ടെറസിൽ കയറി പ്രതിഷേധിക്കുകയും നാശനഷ്​ടങ്ങൾ വരുത്തുകയുമായിരുന്നു. ജയിലിൽ 251 വനിതാ തടവുകാരാണ്​ ഉള്ളത്​. 

മഞജുരയുടെ മരണത്തെ തുടര്‍ന്ന് ആറ് പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ഇവരെ സസ്​പെൻഡ്​ ചെയ്യുകയും ചെയ്​തിരുന്നു. 

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്.

Tags:    
News Summary - Indrani Mukerjea Among 200 Inmates Booked for Rioting in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.