ഇന്ദോർ: പ്രകൃതി ദിനം വരാനിരിക്കെ റോഡിന് വീതി കൂട്ടാൻ 900 മരം മുറിക്കാനൊരുങ്ങുകയാണ് ഇന്ദോർ സർക്കാർ. അഞ്ച് കിലോമീറ്റർ വീതി കൂട്ടാനാണ് 900 മരം മുറിക്കാൻ നീക്കം നടക്കുന്നത്.
വേപ്പ്, അരയാൽ ഉൾപ്പെടെ 10 ശതമാനം മരം യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതെടുത്ത ശേഷം മറ്റൊരു സ്ഥലത്ത് വെച്ചുപിടിപ്പിക്കുമെന്ന് അധികൃതർ പറയുന്നു.
ഇന്ദോർ-ഖാണ്ട്വ റോഡിൽ ഭൻവാർകുവൻ ക്രോസിങ് മുതൽ തേജജി നഗർ വരെ അഞ്ച് കിലോമീറ്റർ റോഡായിരിക്കും വീതി കൂട്ടുക. ഒരു വലിയ മരം പറിച്ചുനടുന്നതിന് ഏകദേശം 20,000 രൂപ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.