എ.ടി.എസിന്‍റെ അനുമതിയില്ലാതെ വിമാനം പറത്തിയ പൈലറ്റുമാരെ ജോലിയിൽ നിന്ന് നീക്കി

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോളിന്‍റെ അനുമതിയില്ലാതെ വിമാനം പറത്തിയ പൈലറ്റുമാരെ ജോലിയിൽ നിന്ന് നീക്കി. ഡൽഹി-ബാക്കു ഇൻഡിഗോ വിമാനത്തിലെ പൈലറ്റുമാരെയാണ് ജോലിയിൽ നിന്ന് നീക്കിയത്. സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജനുവരി 29ന് വൈകിട്ട് 7.38നാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഇൻഡിഗോ വിമാനം യാത്ര പുറപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

അതേസമയം, വിമാനം വൈകിയതിൽ പ്രകോപിതനായ യാത്രക്കാരൻ പൈലറ്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ, മുൻകൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്ന ഇൻഡിഗോക്കെതിരെ ബോളിവുഡ് താരം രാധിക ആപ്തെ അടക്കമുള്ള യാത്രക്കാർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Tags:    
News Summary - IndiGo pilots grounded after Delhi-Baku flight takes off without clearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.