ന്യൂഡൽഹി: പുതിയ യു.കെ സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻ. മുംബൈക്കും മാഞ്ചസ്റ്ററിനും ഇടയിലാണ് സർവീസ്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസുണ്ടാവുക. അന്താരാഷ്ട്രതലത്തിൽ സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇൻഡിഗോയുടെ നടപടി.
ബോയിങ് 787-9 ഡ്രീംലൈനർ ഉപയോഗിച്ചാവും ഇൻഡിഗോ മാഞ്ചസ്റ്റർ സർവീസ് നടത്തുക. നോർസ് അറ്റ്ലാന്റിക് എയർവേയ്സുമായി സഹകരിച്ചാണ് സർവീസ്. പുതിയ മേഖലകളിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് സർവീസ് ആരംഭിക്കുന്നതെന്ന് ഇൻഡിഗോ അറിയിച്ചു.
ബിസിനസ് പ്രൊഫഷണലുകൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകൾ എന്നിവർക്ക് സർവീസ് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. നോർസ് അറ്റ്ലാന്റിക്കിൽ നിന്നും ലീസിനെടുത്ത വിമാനം ഉപയോഗിച്ചാവും ഇൻഡിഗോ സർവീസ് നടത്തുക.
56 ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളും 283 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഭക്ഷണവൂം ടിക്കറ്റ് ചാർജിൽ ഉൾപ്പെടും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4.25ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെടുന്ന വിമാനം യു.കെ സമയം 10.05ന് ലക്ഷ്യസ്ഥാനത്തെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ 12.05ന് മാഞ്ചസ്റ്ററിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 1.55ന് മുംബൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.