ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

ഹൈദരാബാദ്: എല്ലാവരുടെയും പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി എയർലൈനായ ഇൻഡിഗോ ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ട് ഉള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട സർവീസാണ് ഇത്. തിങ്കൾ,വ്യാഴം,ശനി തുടങ്ങി മൂന്ന് ദിവസമാണ് സർവീസ്. ഏകദേശം 5 മണിക്കൂറും 47 മിനിട്ട് കൊണ്ട് ഹൈദരാബാദിൽ നിന്ന് മദീനയിൽ എത്താൻ സാധിക്കും.

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

ഹൈദരാബാദിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രതിദിനം 190ലധികം സേവനങ്ങളുള്ള ഇൻഡിഗോ ഇപ്പോൾ റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവയുൾപ്പെടെ സൗദി അറേബ്യയിലേക്ക് ആഴ്ചയിൽ 100ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ട്.

Tags:    
News Summary - IndiGo launches direct flights from Hyderabad to Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.