ഇന്ധനക്കുറവിനെതുടർന്ന് 168 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് ചെന്നെയിലേക്ക് പോയ ഇൻഡിഗോ വിമാനം ബംഗളൂരുവിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. ലണ്ടനിലേക്കു പോയ വിമാനം അഹമദാബാദിൽ തകർന്നു വീണ ദുരന്തം നടന്ന് ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് പുതിയ സംഭവം.
വിമാനത്തിൽ നിന്ന് മേയ്ഡേ അറിയിപ്പ് വന്നതിനു പിന്നാലെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഫയർ സർവീസും മെഡിക്കൽ ടീമും സജ്ജമായിരുന്നു. വൈകുന്നേരം 8.20 ഓടെ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വിമാനം താഴെ ഇറക്കിയതിനുപിന്നാലെ രണ്ടു പൈലറ്റുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തി.
വെള്ളിയാഴ്ച മധുരയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെതുടർന്ന് ചെന്നൈയിലിറക്കിയിരുന്നു. 68 യാത്രക്കാരാണ് അതിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.