Posted On
date_range Updated On
date_range ഇന്ത്യൻ തിരിച്ചടി നിഷേധിച്ച് പാകിസ്താൻ
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ നൗഷേരയിൽ പാക് സൈനിക പോസ്റ്റുകള്‍ ബോംബിട്ട് തകർത്തെന്ന ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് പാകിസ്താൻ. പാക് സൈന്യത്തിെൻറ ഒൗദ്യോഗിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മെയ് ഒമ്പതിന് മേഖലയിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നിരുന്നു. ഭീകര വിരുദ്ധ ഒാപറേഷെൻറ ഭാഗമായാണ് നടപടിയെന്നും ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചെന്നുമാണ് ഇതേകുറിച്ച് മേജര്‍ ജനറല്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നേരത്തെ കശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതും പാക് അധികൃതർ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.