ന്യൂഡൽഹി: ഇന്ത്യയുടെ വ്യവസായിക ഉൽപാദന വളർച്ച 2022 ഡിസംബറിൽ 4.3 ശതമാനമായി കുറഞ്ഞു. നവംബറിൽ 7.3 ശതമാനമായിരുന്നു. ഉൽപാദന മേഖലയുടെ മന്ദഗതിയിലുള്ള പ്രകടനമാണിതിന് കാരണമെന്നും ദേശീയ സ്ഥിതിവിവര കണക്ക് ഓഫിസ് (എൻ.എസ്.ഒ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, വ്യവസായിക ഉൽപാദന സൂചികയുടെ അടിസ്ഥാനത്തിലെ ഫാക്ടറി ഉൽപാദന വളർച്ച 2021 ഡിസംബറിലെ ഒരു ശതമാനത്തിൽതന്നെ നിൽക്കുകയാണ്. ഉൽപാദന മേഖലയുടെ വളർച്ച 2021 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഡിസംബറിൽ 2.6 ശതമാനം വർധിച്ചിട്ടുണ്ട്. ഖനന ഉൽപാദനം മുൻവർഷത്തേക്കാൾ 9.8 ശതമാനം വർധിച്ചു. വൈദ്യുതി ഉൽപാദനവും 10.4 ശതമാനം കൂടി. മൂലധന ചരക്ക് മേഖല 7.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഒരു വർഷം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്തൃ ഉൽപന്ന ഉൽപാദനം 10.4 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ ഉൽപന്നമല്ലാത്ത ചരക്ക് ഉൽപാദനം 7.2 ശതമാനം വർധിച്ചു. അടിസ്ഥാന സൗകര്യ, നിർമാണ ചരക്കുകളും 8.2 ശതമാനവും പ്രാഥമിക ചരക്കുകളുടെ ഉൽപാദനം 8.3 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഇന്റർമീഡിയറ്റ് ചരക്ക് ഉൽപാദന വളർച്ച ഒരു ശതമാനത്തിൽനിന്ന് 0.3 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വർഷത്തിലെ ഒമ്പത് മാസങ്ങളിൽ (ഏപ്രിൽ-ഡിസംബർ) വ്യവസായിക ഉൽപാദന സൂചിക വളർച്ച 5.4 ശതമാനമാണ്. മുൻവർഷം 15.3 ശതമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.