രാജ്യത്ത്​ ​തൊഴിലില്ലായ്​മ കുതിക്കുന്നു; നാല് മാസത്തെ ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്​മ നിരക്ക്​ ഫെബ്രുവരിയിൽ വർധിച്ചതായി കണക്കുകൾ. തൊഴിലില്ലാത്തവരുടെ എണ്ണം 7.78 ശതമാനമായി ഉയർന്നു. ജനുവരിയിൽ 7.16 ശതമാനമായിരുന്നു.

2019 ഒക്​ടോബർ മുതലുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്​മ നിരക്കാണ്​ ഇതെന്ന്​ സ​​െൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തൊഴിലില്ലായ്​മ നിരക്ക്​ വർധിക്കുന്നത്​ സമ്പദ്​ വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ വിലയിരുത്തൽ.

കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച്​ ഇന്ത്യയിലെ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻവർധനയാണ്​ 2019 ലെ അവസാന മൂന്നുമാസങ്ങളിൽ രേഖപ്പെടുത്തിയത്​. ആഗോള തലത്തിൽ കൊറോണ വൈറസ്​ പിടിമുറുക്കിയതും​ വിപണിയെയും സമ്പദ്​ വ്യവസ്​ഥയെയും ഇവ പ്രതികൂലമായി ബാധിച്ചതും തൊഴിൽ നിരക്ക്​ കുറയാൻ ഇടയാക്കി.

ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ്​ ഇത്​ കൂടുതൽ ദുരിതത്തിലാക്കിയത്​. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്​മ നിരക്ക്​ 7.37 ശതമാനമായാണ്​ വർധിച്ചത്​. 5.97 ശതമാനത്തിൽനിന്നാണ്​ 7.37 ശതമാനമായി വർധിച്ചത്​. അതേസമയം നഗര പ്രദേശങ്ങിൽ ജനുവരിയെ അപേക്ഷിച്ച്​ തൊഴിലില്ലായ്​മ നിരക്ക്​ 8.65 ശതമാനമായി താഴ്​ന്നിട്ടുണ്ട്​. ജനുവരിയിൽ ഇത്​ 9.70 ശതമാനമായിരുന്നു.

Tags:    
News Summary - India's February Jobless Rate rises to 7.78%- CMIE -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.