Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിെട 86,961പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 86,961പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുെട എണ്ണം 54,87,581 ആയി.
കഴിഞ്ഞ ദിവസം 1130 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 87,882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.61 ശതമാനമായി കുറഞ്ഞുവെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്്.
രാജ്യത്ത് നിലവിൽ 10.03 ലക്ഷം കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. 43,96,399 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. 79.68 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക്.
ഇന്ത്യയിൽ 6.50 കോടി കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. സെപ്തംബർ 20ന് 7,31,534 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.