ഇന്ത്യയിൽ 1543 പേർക്ക്​ കൂടി കോവിഡ്​ ; 24 മണിക്കൂറിനിടെ 62 മരണം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 1543 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഇന്ത്യയി​ൽ രോഗ ബാധിതരുടെ എണ്ണം 29,453 ആയി ഉയർന്നു. ഇതിൽ 6,868 രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടവരാണെന്ന്​ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്​ അറിയിച്ച ു.

21,632 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 24 മണിക്കൂറിനിടെ 62 കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മരണനിരക്കിൽ കുതിച്ചുകയറ്റമാണ്​ ഉണ്ടായത്​. ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ആകെ ​934 ആയി ഉയർന്നു.

മഹാരാഷ്​ട്രയാണ്​ ഏറ്റവും അധികം കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം. 8,590 പേർക്കാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 1,282 പേർക്ക്​ രോഗം ഭേദമാകുകയും 369 പേർ മരിക്കുകയും ചെയ്​തു.
കോവിഡ്​ രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ളത്​ ഗുജറാത്താണ്​. ഇവിടെ 3548 പേർക്കാണ്​ രോഗം​ ബാധിച്ചത്​. ഇതിൽ 162 പേർ മരിക്കുകയും 394 പേർക്ക്​ രോഗം ഭേദമാകുകയും ചെയ്​തു.

ഡൽഹിയിലും രോഗികളുടെ എണ്ണം കൂടുതലാണ്​. 3108 ​ആളുകൾക്കാണ്​ ഡൽഹിയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 54 ആളുകൾ മരിക്കുകയും 877 ആളുകൾക്ക്​ രോഗം ഭേദമാകുകയും ചെയ്​തു.

Tags:    
News Summary - India's COVID-19 tally reaches 29,435

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.