Posted On
date_range Updated On
date_range ആർക്കും ഇന്ത്യൻ അതിർത്തികൾ ലംഘിക്കാനാവില്ല -അമിത് ഷാ
ഗാന്ധിനഗർ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്തിെ ൻറ അതിർത്തികൾ ആർക്കും ലംഘിക്കാൻ കഴിയില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാന്ധ ിനഗറിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പെട്രോളിയം യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സമാധാനത്തെ പിന്തുണക്കുന്നുവെങ്കിലും സുരക്ഷക്ക് ഭീഷണിയുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൂചന നൽകുന്നതാണ് ബാലകോട്ടിലെ വ്യോമാക്രമണമെന്നും അമിത് ഷാ പറഞ്ഞു.
സ്വന്തം ലോക്സഭാ മണ്ഡലമായ ഗാന്ധിനഗറിലെത്തിയ അമിത് ഷാ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.