Posted On
date_range Updated On
date_range മാലദ്വീപിൽ നിന്നുള്ളവരിൽ ഗർഭിണികളും കുട്ടികളും
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ നിയന്ത്രണങ്ങൾ മൂലം മാലദ്വീപിൽ കുടുങ്ങിയ 698 ഇന്ത്യക്കാർ നാവിക സേനയുടെ കപ്പൽമാർഗം യാത്ര തിരിച്ചു. മാലദ്വീപിൽ നിന്ന് കപ്പൽമാർഗം കൊച്ചിയിലെത്തുന്നവരിൽ നിരവധി ഗർഭിണികളും കുട്ടികളുമുണ്ടെന്ന് നാവിക സേന വക്താവ് പറഞ്ഞു.
മാലിയിൽ നിന്നുള്ള ആദ്യ കപ്പൽ ജലാശ്വ നാളെ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.
നാവിക സേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമുദ്രസേതുവിെൻറ ഭാഗമായി, ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നീ കപ്പലുകളിലായാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതെന്ന് സേനാ വക്താവ് ട്വീറ്റ് ചെയ്തു.
അവശേഷിക്കുന്ന 200 യാത്രക്കാരുമായി ഐ.എൻ.എസ് മഗർ ഞായറാഴ്ച യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.