ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ഫ്രാൻസിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കാൻ ഇനിമുതൽ ട്രാൻസിറ്റ് വിസയുടെ (എ.ടി.വി) ആവശ്യമില്ലെന്ന് ഇന്ത്യയിലെ ഫ്രാൻസ് സ്ഥാനപതി അലക്സാണ്ടർ സെഗ്ലർ. ജൂലൈ 23 മുതൽ ഇത് പ്രാബല്യത്തിലായതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
യൂറോപ്പിലെ ഷെങ്ഗൻ രാജ്യങ്ങളിലൂടെ കടന്നുപോകുന്നവർക്കാണ് ട്രാൻസിറ്റ് വിസ ബാധകമാവുക. വിമാനത്താവളത്തിെൻറ ട്രാൻസിറ്റ് പരിധി വിട്ട് യാത്രക്കാർ പോവാനും പാടില്ല. എയർപോർട്ടിലെ ട്രാൻസിറ്റ് മേഖലയിൽ വിസയുടെ ആവശ്യമില്ലാതാവും. അതേസമയം ഇൗ സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്ക് താമസ സൗകര്യവും ട്രാൻസിറ്റ് പരിധിക്ക് പുറത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. അതായത് ഹോട്ടലുകളിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് സാധാരണ ടൂറിസ്റ്റ് വിസ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.