യു.എസിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

ചിക്കാഗോ: യു.എസിലെ ചിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള 25 കാരിയായ നവ്യ ഗഡുസുവാണ് മരിച്ചത്.

ഇന്ത്യാനയിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65ൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വിദ്യാർഥിയുടെ മരണത്തി​ൽ ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.

ഏഴുപേരുമായി സഞ്ചരിച്ചിരുന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് പിറകിൽ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് വാൻ മറിഞ്ഞു. മിനിവാനിൽ രണ്ട് മുൻ സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് യാത്രക്കാർ പിറകിലാണ് ഇരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Indian student from Telangana dies in tragic US highway car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.