സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യു.എസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു
ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജന്മദിന ദിവസം വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡി (23) ആണ് മരിച്ചത്. തന്റെ ജന്മദിനത്തിൽ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രി തെലങ്കാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 13നായിരുന്നു സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആര്യൻ റെഡ്ഡി ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.
വേട്ടക്കുപയോഗിക്കുന്ന ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ആര്യൻ റെഡ്ഡി പിറന്നാൾ ദിനത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. വിദ്യാർഥികൾക്ക് യു.എസിൽ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഡിയുടെ പിതാവ് പറഞ്ഞു.
വിദേശത്ത് പഠിക്കുമ്പോൾ മക്കൾ തോക്ക് ലൈസൻസ് നേടുന്നതിനെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.