Posted On
date_range Updated On
date_range പാക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു
ജമ്മു: നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായത്.
കൃഷ്ണ ഗൈതിയിലാണ് സംഭവമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നായിബ് സുബേദാറായ സേനാംഗമാണ് മരിച്ചത്.
പൂഞ്ച്, രജൗരി ജില്ലകളിലെ വിവിധ സെക്ടറുകളിലായി നിരവധി തവണയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ജൂൺ അഞ്ച് മുതലുള്ള ഇത്തരത്തിലെ ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ സൈനികനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.