വന്ദേ ഭാരത് എക്സ്പ്രസ്
ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിൻ സർവീസായ വന്ദേ ഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. മികച്ച കളക്ഷൻ നേടിയ ഏഴ് റൂട്ടുകളിലെ ട്രെയിനുകളിലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്) നിർമിച്ച ട്രെയിൻ കോച്ചുകളുമായി 2019 ഫെബ്രുവരി 17നാണ് രാജ്യത്ത് വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നിലവിൽ എട്ട് മുതൽ 16 റെക്സ് കോച്ചുകളുമായാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.
കളക്ഷൻ കൂടുതലുള്ള ഏഴ് റൂട്ടുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ച് യാത്ര സുഖകരമാക്കാനുള്ള പുതിയ പദ്ധതിയിലാണ് ഇന്ത്യൻ റെയിൽവേ. ഇത് പ്രകാരം 16 കോച്ചുകളുള്ള ട്രെയിന് അധികമായി നാല് കോച്ചുകൾ അനുവദിക്കുന്നതോടെ 20 കോച്ചുകളുമായി സർവീസ് വിപുലപ്പെടുത്താൻ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. കൂടാതെ എട്ട് കോച്ചുകളുള്ള ട്രെയിനിന് അധികമായി എട്ട് കോച്ചുകൾ കൂടെ അനുവദിക്കുന്നതോടെ 16 കോച്ചുകളുമായി സർവീസ് നടത്തി വരുമാനം വർധിപ്പിക്കാനും റെയിൽവേക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.