??????? ?????????? ???????? ????????? ??????

ഹൗറയിൽ റെയിൽവെയുടെ ​െഎസൊലേഷൻ കോച്ചുകൾ

കൽക്കത്ത: കോവിഡിനെ നേരിടാൻ റെയിൽവെയുടെ ​െഎസൊ​േലഷൻ കോച്ചുകൾ തയാറാകുന്നു. പശ്ചിമ ബംഗാളിലെ ഹൗറ ടികിയപാറയിലാ ണ്​ കോച്ചുകൾ ഒരുങ്ങുന്നത്​. അവശ്യ വസ്​തുക്കൾ എത്തിക്കാനുള്ള ചരക്ക്​ ട്രെയിനുകൾ മാത്രമാണ്​ റെയിൽവെ ഇപ്പോൾ ഒാടിക്കുന്നത്​.

5000 കോച്ചുകൾ ​െഎസൊലേഷൻ വാർഡുകളാക്കുമെന്ന്​ റെയിൽവെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ 2500 കോച്ചുകൾ നേരത്തെ ​െഎസൊലേഷഷൻ വാർഡുകളാക്കി. കോവിഡ്​ വ്യാപനം ശക്​തമായാൽ രോഗികളെ നിരീക്ഷണത്തിൽ വെക്കാൻ നിലവിലെ ആശുപത്രി സംവിധാനങ്ങൾ മതിയാകില്ല. ഇൗ സാഹചര്യത്തിലാണ്​ റെയിൽവെയുടെ ഇടപെടൽ.

ഹൗറയിൽ തയാറാക്കുന്ന റെയിൽവെ ​െഎസൊലേഷൻ കോച്ചുകൾ ടികിയപാറ ഇ.എം.യു ഷെഡിലാണ്​ ഉള്ളത്​. നിലവിൽ പശ്ചിമ ബംഗാളിൽ 80 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുള്ളത്​.

Tags:    
News Summary - Indian Railways set up isolation coaches in WB's Howrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.