സിംഗപ്പൂരിൽ റെയിൽവേ ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജന് തടവും പിഴയും

സിംഗപ്പൂർ: റെയിൽവേ ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ 24കാരന് തടവും പിഴയും. മീനച്ചിസുന്തരം പാണ്ടിശെൽവത്തിനാണ് നാലാഴ്ചത്തെ തടവും പിഴയും കോടതി ശിക്ഷ വിധിച്ചത്.

2022 ജനുവരി 16ന് മദ്യപിച്ച ശേഷം പാണ്ടിശെൽവം ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവസാന സ്റ്റേഷനായ പുംഗോൾ എം.ആർ.ടിയിലെത്തിയപ്പോൾ അസിസ്റ്റന്‍റ് സ്റ്റേഷൻ മാനേജർ യുവാവിനോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.

മാനേജരുടെ ആവശ്യം തള്ളിയ യുവാവ് ഡിപ്പോയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ യാത്ര തുടരുകയായിരുന്നു. സ്റ്റേഷൻ മാനേജരുമായി വാഗ്വാദത്തിൽ ഏർപ്പെട്ട പാണ്ടിശെൽവം ഉദ്യോഗസ്ഥന്‍റെ തലയിൽ പിടിച്ച് ട്രെയിനിന്‍റെ വാതിലിലേക്ക് തള്ളുകയും ചെയ്തു.

യുവാവ് അക്രമിയായിരുന്നുവെന്നും മദ്യപിച്ചിരുന്നതായും വ്യക്തമാക്കിയ പ്രോസിക്യൂട്ടർ, നാല് മുതൽ ആറ് ആഴ്ച വരെ തടവും 800 മുതൽ 1,000 സിംഗപ്പൂർ ഡോളർ പിഴയും നൽകണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് നാല് മുതൽ ആറ് ആഴ്ച വരെ തടവും 800 മുതൽ 1000 സിംഗപ്പൂർ ഡോളർ പിഴയും പാണ്ടിസെൽവത്തിന് നൽകണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പാണ്ടിസെൽവത്തിന് മൂന്ന് വർഷം വരെ തടവോ 5,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കേണ്ട കേസാണിത്.

Tags:    
News Summary - Indian-origin man gets 4 weeks in jail for assaulting Singapore officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.