ന്യൂയോർക്: കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഇന്ത്യൻ വംശജൻ യു.എസിൽ അറസ്റ്റിൽ. നാൽപത്തിരണ്ടുകാരനായ ഗുരുദേവ് സിങ്ങിനെയാണ് യു.എസ് കസ്റ്റംസ്, അതിർത്തി സുരക്ഷ (സി.ബി.പി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ന്യൂയോർക് അതിർത്തിയിലെ ചാംപ്ലയിൻ തുറമുഖത്തുനിന്നാണ് ബുധനാഴ്ച ഇയാൾ പിടിയിലായത്.
കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഇൻഡ്യാന സംസ്ഥാനത്ത് സിങ്ങിനെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. കാനഡയിലേക്ക് കടക്കാനുള്ള ശ്രമം നിരസിക്കപ്പെട്ടതോടെയാണ് സിങ്ങിനെ സി.ബി.പി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. സന്ദർശക വിസയിലെത്തി 2016 മുതൽ യു.എസിൽ അനധികൃതമായി കഴിയുകയാണ് ഇയാളെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.