Posted On
date_range Updated On
date_range സൈനിക ഹെലികോപ്റ്റർ തകർന്നു
ഇറ്റാനഗർ: ഇന്ത്യൻ സൈന്യത്തിന്‍റെ ഹെലികോപ്റ്റർ തകർന്നു വീണു. അരുണാചൽ പ്രദേശിലാണ് സംഭവം. ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. മണ്ടലയിലാണ് ഹെലികോപറ്റർ തകർന്നു വീണതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 9:15 ഓടെയാണ് അപകടമുണ്ടായത്.
മണ്ടലക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്നും പൈലറ്റിനും സഹപൈലറ്റിനുമായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.