ഇന്ത്യൻ സൈന്യത്തിന്‍റെ ഫൈറ്റിങ് ഡോഗ് 'സൂമി'ന് തീവ്രവാദി ആക്രമണത്തിൽ ഗുരുതര പരിക്ക്

ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായ 'സൂം' എന്ന് പേരുള്ള നായ്ക്ക് തീവ്രവാദി ആക്രമണത്തിൽ ഗുരുതര പരിക്ക്. ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ് സൂം. സൈന്യത്തിന്‍റെ പ്രത്യാക്രമണ സേനയുടെ ഭാഗമായിരുന്നു സൂമിന് അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്.

സൂം എത്രയും വേഗം പരിക്കുകൾ ഭേദമായി സൈന്യത്തോടൊപ്പം ചേരട്ടെയെന്ന് ആർമിയുടെ ചിനാർ കോർപ്സ് ട്വീറ്റ് ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് സൂമിന് പരിക്കുകൾ വേഗം ഭേദമാകട്ടെയെന്ന് ആശംസ നേരുന്നത്.


അനന്ത്നാഗ് ജില്ലയിലെ തംഗ്പാവ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിമുതൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. തിങ്കളാഴ്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായാണ് വിവരം. 

Tags:    
News Summary - Indian Army's assault dog Zoom critically injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.