Posted On
date_range Updated On
date_range ഇന്ത്യൻ സേന ലോകോത്തരം -കരസേന മേധാവി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായാണ് ഇന്ത്യൻ സേനയെ കണക്കാക്കുന്നതെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. ഏഴാമത് ‘ആംഡ് ഫോഴ്സസ് വെറ്ററൻസ് ഡേ’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിമുക്തഭടന്മാരുടെ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമസേന മേധാവി മാർഷൽ വി.ആർ. ചൗധരി, നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവരും ‘മനേക് ഷാ സെന്ററിൽ’ നടന്ന പരിപാടിയിൽ സംബന്ധിച്ചു.ഇന്ത്യൻ സൈന്യത്തിലെ ആദ്യ ഇന്ത്യക്കാരനായ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ വിരമിച്ച ദിനത്തിന്റെ സ്മരണ നിലനിർത്തിയാണ് ‘വെറ്ററൻസ് ഡേ’ ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.