വ്യോമാക്രമണം: ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത്; അതിർത്തിയിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത്. പാകി സ്താൻ കരസേനാ വക്താവ് മേജർ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നിയന്ത്രണരേഖയിൽ നിന്ന് നാല് മൈൽ അകലെ മുസാഫറാബാദ് സെക്ടറിലെ ചിത്രങ്ങളാണിത്.

വ്യോമസേനാ വിമാനങ്ങൾ സ്ഫോടക വസ്തുക്കൾ വർഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബഹൽപൂരിന് സമീപം ഫോർട്ട് അബാസ് അതിർത്തിൽ വെച്ച് പ്രദേശവാസികൾ ക്യാമറയിൽ പകർ ത്തിയ ദൃശ്യങ്ങളാണിത്.

അതിർത്തി കടന്ന ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു പോകുമ്പോൾ ബലാകോട്ടിൽ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചതായി രാവിലെ പാക് കരസേനാ വക്താവ് പറഞ്ഞിരുന്നു. ഈ ചിത്രങ്ങളാണ് പാക് അധികൃതർ പുറത്തുവിട്ടത്.

അതിനിടെ, അതിർത്തിയിൽ വ്യോമസേനാ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യാന്തര അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും മുഴുവൻ വ്യോമ പ്രതിരോധ സംവിധാനങ്ങളും ജാഗ്രതാ പാലിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

രാജ്യസുരക്ഷയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിസഭാ സമിതി ഡൽഹിയിൽ യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷ‍തയിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

അതേസമയം, പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അടിയന്തര യോഗം വിളിച്ചതായി റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു. ഇസ് ലാമാബാദിൽ നടക്കുന്ന യോഗത്തിൽ രാജ്യസുരക്ഷ സംബന്ധിച്ച വിലയിരുത്തലാവും ഉണ്ടാവുക.

Tags:    
News Summary - Indian Air Force Attack: High Alert in Border -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.