ഗുവാഹത്തി: തീവ്രവാദം തടയാൻ അതിർത്തികൾ കടന്ന് ആക്രമണം നടത്താനും മടിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത അസമിലെ സൈനികരുടെ പരിപാടിയിലാണ് രാജ്നാഥ് സിങ്ങിന്റെ നിർണായക പരാമർശം. തീവ്രവാദത്തിനെതിരെ മുമ്പും ഇന്ത്യ ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. തീവ്രവാദത്തെ ഇല്ലാതാക്കാൻ അതിർത്തികൾ ഭേദിക്കാനും മടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കൻ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ കൂടുതൽ സമാധാനവും സുസ്ഥിരതയുമുണ്ട്. ബംഗ്ലാദേശ് ഇന്ത്യയുടെ സൗഹൃദ രാജ്യമായതിനാൽ കിഴക്കൻ അതിർത്തിയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഒരുപരിധി വരെ അവസാനിച്ചു. കിഴക്കൻ അതിർത്തിയിൽ ഇപ്പോൾ സുസ്ഥിരതയുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ അഫ്സ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.