ആറ് ആണവ നിലയങ്ങൾ നിർമ്മിക്കാൻ ഇന്ത്യ-അമേരിക്ക ധാരണ

വാഷിങ്ടൺ: രാജ്യത്ത് ആറ് ആണവ നിലയങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണ. ഇന്ത ്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ‍യു.എസ് ആയുധ നിയന്ത്രണം, രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആൻഡ്രിയ തോംസണും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

സുരക്ഷ, സിവിൽ ആണവ സഹകരണം അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും സെക്രട്ടറിതല ചർച്ചയിൽ ധാരണയായി. കൂടുതൽ ഊർജ ഉൽപന്നങ്ങൾ ഇന്ത്യക്ക് വിൽക്കാനാണ് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നീക്കം.

2024ഒാടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയർത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2008ൽ ഇന്ത്യയും അമേരിക്കയും സിവിൽ ആണവ കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാർ പ്രകാരം ആണവ നിലയങ്ങൾ നിർമ്മിക്കാൻ 2016ൽ ധാരണയിൽ എത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ ആറിലധികം ആണവ നിലയങ്ങൾ നിർമ്മിക്കാൻ ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടിരുന്നു.

Tags:    
News Summary - India-US Nuclear Reactor Treaty -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.