ന്യൂഡൽഹി: വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിൽ ഇന്ത്യ ഏറെ മുന്നിലെന്ന് പഠന റിേപാർട്ട്. 10 രാജ്യങ്ങളിൽ യുനിവേഴ്സിറ്റി ഒാഫ് ടോറേൻാ കേന്ദ്രമാക്കി പ്രവർത്തതിക്കുന്ന സിറ്റിസൺ ലാബും കാനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും ചേർന്നാണ് പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിൽ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനായി വിപുലമായ സൗകര്യങ്ങൾ ഇന്ത്യ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
സിറ്റസൺ ലാബിെൻറ പഠനമനുസരിച്ച് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനായി ഇന്ത്യൻ ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ 42 ഇൻസ്റ്റലേഷനുകളാണ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. 20 ഇൻസ്റ്റലേഷനുകളുമായി പാകിസ്താനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇൗ പത്ത് രാജ്യങ്ങളിൽ 2464 യു.ആർ.എൽ അഡ്രസുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇതിൽ 1,158 എണ്ണവും ഇന്ത്യയിലാണ് ബ്ലോക്ക് ചെയ്തത്.
പോൺ, പൈറസി വെബ്സൈറ്റുകൾക്ക് പുറമേ ചില വിദേശസംഘടനകളുടെയും എൻ.ജി.ഒകളുടെയും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടും. ചില ട്വിറ്റർ ഹാൻഡിലുകൾ സർക്കാർ ഇത്തരത്തിൽ ബ്ലോക്ക് ചെയ്തു. എ.ബി.സി ന്യൂസ്, ടെലിഗ്രാഫ്, അൽ ജസീറ, ട്രിബ്യൂൺ തുടങ്ങിയവയുടെ ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. റോഹിങ്ക്യൻ അഭയാർഥി പ്രശ്നം, ബർമ്മയിെല മുസ്ലിംകളുടെ മരണം എന്നിവ സംബന്ധിച്ചുള്ള വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്തത്. െഎ.ടി നിയമത്തിലെ 69 എ വകുപ്പനുസരിച്ചായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.